LiveTV

Live

Kerala

ഇവിടുത്തെ സമാധാനം ആര്‍എസ്എസിന്‍റെ ഔദാര്യം; പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കും: ബിജെപി നേതാവ്

ഇവിടുത്തെ സമാധാനം ആര്‍എസ്എസിന്‍റെ ഔദാര്യം; പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കും: ബിജെപി നേതാവ്
Summary
പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഡ്വ എസ് സുരേഷ്.

പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഡ്വ എസ് സുരേഷ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സമാധാനം പുലരുന്നത് ആര്‍എസ്എസിന്‍റെ ഔദാര്യം ഒന്നുകൊണ്ട് മാത്രമാണെന്നും അത് എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടവരുടെ തലയെടുക്കാന്‍ തുടങ്ങുമെന്നുമാണ് സുരേഷിന്‍റെ ഭീഷണി.

ഇവിടുത്തെ സമാധാനം ആര്‍എസ്എസിന്‍റെ ഔദാര്യം; പ്രവര്‍ത്തകരെ തൊട്ടാല്‍ തലയെടുക്കും: ബിജെപി നേതാവ്

ആര്‍എസ്എസിന്‍റെ ഒരു ജില്ലാ നേതാവിനെ ആക്രമിച്ച ശേഷവും കഴിഞ്ഞ 20 ദിവസമായി അനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നുവെങ്കില്‍ അതിവിടുത്തെ ആർഎസ്എസും ഭാരതീയ ജനതാ പാർട്ടിയും നൽകിയ ഔദാര്യം ഒന്നു കൊണ്ടു മാത്രമാണെന്ന് സുരേഷ് പറഞ്ഞു. ഈ ഔദാര്യം എന്നാണോ ആർഎസ്എസ് അവസാനിപ്പിക്കുന്നത്, അന്ന് പിടിച്ചാൽ പിടികിട്ടാത്ത വിധത്തിൽ ഞങ്ങളുടെ നേതാക്കൻമാരെയും പ്രവർത്തകന്മാരെയും തൊട്ട കരങ്ങളും അതേപോലെ തന്നെ തലകളും തേടിയിട്ടുള്ള മുന്നേറ്റമുണ്ടാവുമെന്നും സുരേഷ് ഭീഷണി മുഴക്കി. അതിന് തടയിടാന്‍ എത്ര പൊലീസിനെ അണിനിരത്തിയാലും കഴിയില്ലെന്നും സുരേഷ് പറയുന്നു.