LiveTV

Live

Kerala

മഹാരാജാസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം: നാല് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി

മഹാരാജാസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവം: നാല് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി
Summary
മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കേസില്‍ മഹാരാജാസിലെ നാല് വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി.


മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കേസില്‍ മഹാരാജാസിലെ നാല് വിദ്യാര്‍ത്ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. അതേസമയം പൊലീസ് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിക്കുന്നതായി കെഎസ്‍യു ആരോപിച്ചു. എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ ചൊദ്യം ചെയ്യാന്‍ പൊലിസ് തീരുമാനിച്ചിരുന്നു. ഇതില്‍ നാല് വിദ്യാര്‍ത്ഥികളുടെ മൊഴി.

പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രണ്ടുപേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആയുധം കണ്ടെടുത്ത മുറിയില്‍ താമസിച്ചവരുള്‍പ്പെടെയുടെവരെയാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യുന്നത്. അതേസമയം മഹാരാജാസടക്കം എസ്എഫ്ഐക്ക് അപ്രമാധിത്തമുള്ള കലാലയങ്ങളെ എസ്എഫ്ഐ ആയുധപ്പുരകളാക്കുന്നതായി കെഎസ്‌യു ആരോപിച്ചു. കൂടുതല്‍ കോളേജുകളില്‍ സമാനമായ റെയ്ഡ് നടത്തണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും എംഎസ്എഫിന്റെ നേതൃത്വം അറിയിച്ചു.