LiveTV

Live

Kerala

സ്ത്രീവിരുദ്ധ പരാമര്‍ശം: എം എം മണിയെ തള്ളി സിപിഎം മന്ത്രിമാര്‍

സ്ത്രീവിരുദ്ധ പരാമര്‍ശം: എം എം മണിയെ തള്ളി സിപിഎം മന്ത്രിമാര്‍
Summary
പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ പരാമര്‍ശം നടത്തിയ എം എം മണിയെ തള്ളി മന്ത്രിമാര്‍ രംഗത്തെത്തി.

പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച എം എം മണിയെ തള്ളി മന്ത്രിമാര്‍ രംഗത്തെത്തി. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പരാമര്‍ശം സ്ത്രീകള്‍ക്ക് അപമാനകരമാണെന്ന് സിപിഎം നേതാവ് ടി എന്‍ സീമ പ്രതികരിച്ചു.