LiveTV

Live

Kerala

ഇടിമിന്നലുകളുടെ പ്രണയത്തിന്റെ നാടകാവിഷ്കാരം കോഴിക്കോട് നടന്നു

ഇടിമിന്നലുകളുടെ പ്രണയത്തിന്റെ നാടകാവിഷ്കാരം കോഴിക്കോട് നടന്നു
Summary
ഫലസ്തീന്‍ വിമോചനം പ്രമേയമാക്കിയ നാടകം സംവിധാനം ചെയ്തത് അബ്ബാസ് കാളത്തോടാണ്

പി.കെ പാറക്കടവിന്റെ നോവല്‍ ഇടിമിന്നലുകളുടെ പ്രണയത്തിന്റെ നാടകാവിഷ്കാരം കോഴിക്കോട് നടന്നു. ഫലസ്തീന്‍ വിമോചനം പ്രമേയമാക്കിയ നാടകം സംവിധാനം ചെയ്തത് അബ്ബാസ് കാളത്തോടാണ്. അടയാളം സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് നാടകപ്രദര്‍ശനം സംഘടിപ്പിച്ചത്.

ഫലസ്തീന്‍ ജീവിതവും രാഷ്ട്രീയവും ചരിത്രവും സമന്വയിക്കുന്ന നോവലാണ് പി.കെ പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം ‍. നോവലിന്റെ നാടകാവിഷ്കാരം കാണാന്‍ നിരവധി പേരാണ് എത്തിയത്. പ്രധാന കഥാപാത്രങ്ങളായ ഫര്‍നാസും അലാമിയയും വേദിയിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് മറ്റൊരു അനുഭവമായി മാറി. അതിജീവനത്തിനായി നിരന്തരം പോരാടേണ്ടിവരുന്ന ജനത. ഏത് നിമിഷവും ശത്രുരാജ്യത്തിന്റെ ആക്രമണം ഭയന്ന് ജീവിക്കേണ്ടി വരുന്ന അവസ്ഥ. യുദ്ധത്തിനിടയില്‍ തളിരിടുന്ന പ്രണയം. നോവല്‍ ഭാഷകളെല്ലാം വേദിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

നോവലിന്റെ നാടകാവിഷ്കാരത്തിന്റെ ആദ്യ പ്രദര്‍ശനമാണ് കോഴിക്കോട് നടന്നത്. തൃശൂരിലെ ദിശ നാടകവേദിയാണ് നാടകത്തിന് പിന്നില്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ഇടവേളയില്ലാതെയാണ് പ്രദര്‍ശിപ്പിച്ചത്. എഴുത്തുകാരനും ചിന്തകനുമായ കെഇഎന്‍ കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി.