LiveTV

Live

Kerala

മലപ്പുറത്ത് പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം

മലപ്പുറത്ത് പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം
Summary
ഹിന്ദുത്വഫാഷിസവും, ബീഫ് വിവാദവും, മഹിജയുടെ അറസ്റ്റുമെല്ലാം സജീവമായി മലപ്പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്‍റ പരസ്യപ്രചാരണത്തിന് നാളെ കൊടിയിറങ്ങും. ഒരു മാസം നീണ്ട പ്രചാരണമാണ് മലപ്പുറത്ത് നടന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം മലപ്പുറത്ത് ക്യാംപ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. യുഡിഎഫിന് പുറത്താണെങ്കിലും കെഎം മാണി പി കെ കുഞ്ഞാലിക്കുട്ടിക്കായി പ്രചരണത്തിനെത്തി. അവസാന ഘട്ട പ്രചരണത്തിന് എ കെ ആന്‍റണി കൂടി എത്തി യുഡിഎഫ് ക്യാംപ് സജീവമാക്കി.

തുടക്കം മുതല്‍ കുടുംബ യോഗങ്ങളിലാണ് ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചത്. മന്ത്രിമാര്‍ പങ്കെടുത്ത നൂറ് കണക്കിന് കുടുംബയോഗങ്ങള്‍ ഇടതുമുന്നണി നടത്തി. പിണറായി വിജനും വി എസ് അച്യുതാനന്ദനും കൂടി എത്തിയതോടെ ഇടതു ക്യാംപ് ആവേശത്തിലായി. കേന്ദ്രമന്ത്രിമാരൊന്നും എത്തിയില്ലെങ്കിലും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം ബിജെപിക്കായി പ്രചരണത്തിനെത്തി.

ഹിന്ദുത്വഫാഷിസവും, ബീഫ് വിവാദവും, മഹിജയുടെ അറസ്റ്റുമെല്ലാം സജീവമായി മലപ്പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.