LiveTV

Live

Kerala

രാഘവേന്ദ്ര തീര്‍ത്ഥയെ കൊച്ചിയില്‍ എത്തിച്ചു

രാഘവേന്ദ്ര തീര്‍ത്ഥയെ കൊച്ചിയില്‍ എത്തിച്ചു
Summary
മഠത്തിലെ അമൂല്യമായ രത്നങ്ങളും പൂജാ വസ്തുക്കളും കൈവശപ്പെടുത്തി ഒളിവിൽ പോയെന്ന കേസിലാണ് രാഘവേന്ദ്ര തീർത്ഥയെ കൊച്ചിയിൽ എത്തിച്ചത്.

കാഞ്ചി മുൻ മഠാധിപതി രാഘവേന്ദ്ര തീർത്ഥയെ സിബിഐ, കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കി. മഠത്തിലെ അമൂല്യമായ രത്നങ്ങളും പൂജാ വസ്തുക്കളും കൈവശപ്പെടുത്തി ഒളിവിൽ പോയെന്ന കേസിലാണ് രാഘവേന്ദ്ര തീർത്ഥയെ കൊച്ചിയിൽ എത്തിച്ചത്.

കഴിഞ്ഞ ആഴ്ച ആന്ധ്രയിൽ വച്ചാണ് രാഘവേന്ദ്ര തീർത്ഥയെ സിബിഐ അറസ്റ്റ് ചെയ്തത്. കാണാനില്ലെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ രാഘവേന്ദ്ര തീർത്ഥയെ ഇന്ന് ഹാജരാക്കുവാൻ എറണാകുളം സിജെഎം. കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐ ഇയാളെ കൊച്ചിയിൽ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ രാഘവേന്ദ്രയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സിബിഐക്ക് കൈമാറി. കാഞ്ചി മഠാധിപതിയായിരുന്ന രാഘവേന്ദ്രയെ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നീക്കം ചെയ്ത് ഗുരുവായ സുധീന്ദ്ര തീർത്ഥ മഠാധിപതി സ്ഥാനം ഏറ്റെടുത്തു. എന്നാൽ മഠാധിപതി സൂക്ഷിക്കേണ്ട രത്നങ്ങൾ, വജ്രാഭരണങ്ങൾ പൂജാ സാധനങ്ങളും തിരിച്ച് നല്‍കാതിരുന്നതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ഇതിനെതുടർന്ന് 2000 ൽ ആന്ധ്രയിലും കേരള ഹൈക്കോടതിയിലും മഠം ഹരജി നല്‍കി. ഒളിവില്‍ പോയ രാഘവേന്ദ്രയെ പൊലീസിന് കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് സിബിഐക്ക് വിടുകയായിരുന്നു. സിബിഐ അന്വേഷണത്തിനെതിരെ രാഘവേന്ദ്ര നൽകിയ ഹരജിജിയിലുള്ള സ്റ്റേ ഈ മാസം 13ന് കോടതി നീക്കുകയും ചെയ്തിരുന്നു. 17 വർഷം നീണ്ടു നിന്ന നീയമപോരാട്ടത്തിനൊടുവിലാണ് രാഘവേന്ദ്ര കോടതിക്ക് മുൻപാകെ എത്തിച്ചത്.