LiveTV

Live

Kerala

കുണ്ടറ പീഡനക്കേസില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

കുണ്ടറ പീഡനക്കേസില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍
Summary
റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രണ്ട് മാസം കഴിഞ്ഞിട്ടും കൊട്ടാരക്കര ഡിവൈഎസ്‍പി മറുപടി നല്‍കിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ പറഞ്ഞു.

കുണ്ടറ പീഡന കേസിലെ അനേഷണത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിയുടെ സഹോദരിയുടെ മൊഴിയെടുക്കാനുള്ള ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടു. അന്വേഷണത്തില്‍ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് മനുഷ്യാവകാശ കമ്മrഷന്‍ വിമർശിച്ചു.

കുണ്ടറ ബലാത്സംഗ കേസിൽ പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. അടുത്ത ബന്ധുക്കളായ നാല് പേരേ ചോദ്യം ചെയ്യുന്നത് തുടരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. cwc യുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടു. കുട്ടി പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അതേസമയം, കേസിൽ പൊലീസ് ഗുരുതര വീഴ്ച്ച വരുത്തിയിട്ടുള്ളതായിട്ടുള്ള കൂടുതൽ തെളിവുക്കൾ പുറത്ത് വന്നു. ലൈംഗീക പീഡനം നടന്നിട്ടുണ്ടെന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും പൊലീസ് അസ്വാഭാവിക മരണമെന്നാണ് രേഖകളിൽ രേഖപ്പെടുത്തിയത്. മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലും ഇത്തരത്തിലാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കര ഡിവൈഎസ്‍പി കേസിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് മനുഷ്യാ വാകാശ കമ്മിഷനംഗം കെ മോഹൻ കുമാർ കുറ്റപ്പെടുത്തി. റിപോർട്ട് ആവശ്യപ്പെട്ടിട്ടും പൊലീസ് നൽകിയില്ലെന്ന് അദേഹം പറഞ്ഞു. എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ വാദം തെറ്റാണെന്നും റിപ്പോര്‍ട്ട് ഫെബ്രുവരി ഏഴിന് നൽകിയിട്ടുണ്ടെന്നും ഡിവൈഎസ്‍പി ബി കൃഷ്ണകുമാർ പറഞ്ഞു.