LiveTV

Live

Kerala

കൊട്ടിയൂര്‍ ബലാല്‍സംഗം: നാല് പ്രതികള്‍ ഇന്ന് കീഴടങ്ങും

കൊട്ടിയൂര്‍ ബലാല്‍സംഗം: നാല് പ്രതികള്‍ ഇന്ന് കീഴടങ്ങും
Summary
രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, എട്ട് ഒന്പ്ത് പത്ത് പ്രതികളായ സിസ്റ്റര്‍ ഒഫീലിയ, ഫാ.ജോസഫ് തോമസ് തേരകം, ഡോ.ബെറ്റി എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ..

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയേക്കും. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, എട്ട് ഒന്പ്ത് പത്ത് പ്രതികളായ സിസ്റ്റര്‍ ഒഫീലിയ, ഫാ.ജോസഫ് തോമസ് തേരകം, ഡോ.ബെറ്റി എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ കീഴടങ്ങാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥനായ പോരാവൂര്‍ സി.ഐ മുന്പാകെ കീഴടങ്ങിയേക്കുമെന്നാണ് സൂചന. കീഴടങ്ങിയാല്‍ അന്ന് തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനിടെ കേസിലെ മൂന്ന് നാല് അഞ്ച് പ്രതികളായ ഡോ.ടെസി ജോസ്, ഡോ.ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ തലശ്ശേരി എഡിഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് അപേക്ഷിച്ച് കോടതിയില്‍ ഇന്നലെ പ്രത്യേക ഹരജി നല്‍കി.