LiveTV

Live

Kerala

പമ്പ് സെറ്റിന് ഫണ്ടില്ല; കുടിവെള്ള പദ്ധതി പാതിവഴിയില്‍

പമ്പ് സെറ്റിന് ഫണ്ടില്ല; കുടിവെള്ള പദ്ധതി പാതിവഴിയില്‍
Summary
90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായ കുടിവെള്ള പദ്ധതിയും പാതിവഴിയില്‍. കാസര്‍കോട് മുളിയാര്‍ കാനത്തൂര്‍ വടക്കേകര കോളനിയിലെ കുടിവെള്ള പദ്ധതിയാണ് പാതിവഴിയിലായത്

90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായ കുടിവെള്ള പദ്ധതിയും പാതിവഴിയില്‍. കാസര്‍കോട് മുളിയാര്‍ കാനത്തൂര്‍ വടക്കേകര കോളനിയിലെ കുടിവെള്ള പദ്ധതിയാണ് പാതിവഴിയിലായത്. മതിയായ ശേഷിയുള്ള പന്പ് സെറ്റിനാവശ്യമായ ഫണ്ട് വകയിരുത്താത്തതാണ് പ്രശ്നം.

കാസര്‍കോട് മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍ വടക്കേകര കോളനിയിലെ കുടിവിള്ള പദ്ധതിക്കായാണ് ഈ കിണര്‍ നിര്‍മ്മിച്ചത്. കോളനിയുടെ മുകള്‍ഭാഗത്ത് പദ്ധതിക്കായി ടാങ്കും നിര്‍മ്മിച്ചിട്ടുണ്ട്. വീടുകളിലേക്ക് പൈപ്പ് ലൈനും വലിച്ചു. എന്നാല്‍ ആവശ്യമായ പന്പ് സെറ്റ് സ്ഥാപിക്കാനുള്ള ഫണ്ട് ഇല്ലാതെ വന്നതോടെ പദ്ധതി പാതിവഴിയില്‍ മുടങ്ങി.

വീട്ടിന് മുന്നില്‍ പൈപ്പ് ലൈന്‍സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കോളിനിക്കാര്‍ കുടിവെള്ളവും ചുമന്ന് കുന്ന് കയറുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി 12 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.