LiveTV

Live

Kerala

തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സഹോദരങ്ങള്‍ ലൈംഗിക പീഡനത്തിനിരയായി

Summary
കോഴിക്കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം മലയന്‍കീഴില്‍ അഞ്ച് വയസ്സുള്ള ബാലികയേയും,ഒന്പത് വയസ്സുള്ള സഹോദരനേയും ബന്ധു ലൈംഗികമായി പീഡിപ്പിച്ചു.സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധു കുറ്റിച്ചല്‍ സ്വദേശി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പീഢനത്തിനിരയായ ആണ്‍കുട്ടി അര്‍ബുദ രോഗിയാണന്ന് പോലീസ് അറിയിച്ചു.. അമ്മയുടെ അടുത്ത ബന്ധുവിന്റെ അതിക്രൂരമായ പീഡനത്തിനാണ് അഞ്ച് വയസ്സുകാരി ബാലികയും,9കാരനായ വിദ്യാര്‍ത്ഥിയും ഇരയായത്.മൂന്ന് മാസമായി ബന്ധു പീഡിപ്പിച്ച് വരുകയായിരുന്നുവെന്നാണ് വിദ്യാര‍്‍ത്ഥികള്‍ അമ്മയോട് പറഞ്ഞത്.പ്രതി ഇക്കാര്യം സമ്മതിച്ചു.അര്‍ബുദരോഗിയാണ് പീഡനത്തിനിരയായ ആണ്‍കുട്ടിയെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.

അമ്മയും അച്ചനും വീട്ടിലില്ലാത്ത സമയങ്ങളിലാണ് പീഡനങ്ങള്‍ നടന്നത്.അര്‍ബുദരോഗിയായ കുട്ടിയെ ചികിത്സിക്കാന്‍ കൊണ്ടുപോകുന്ന സമയത്താണ് ബാലിക കൂടുതല്‍ പ്രാവിശ്യം പീഢനത്തിന് ഇരയായത്.കുട്ടിയുമായി കളിക്കുകയാണന്ന വ്യാജേനയാണ് ബാലികയെ പീഡിപ്പിച്ചത്.പോക്സോ നിയമപ്രകാരം വിനോദിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട് വടകരയില്‍ ഭിന്നശേഷിക്കാരിയായ പന്ത്രണ്ട് വയസുകാരിയെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചോറോട് സ്വദേശിയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ എഴുപത് വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.