LiveTV

Live

Kerala

പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി

പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി
Summary
പ്രതിപക്ഷത്തിന്റെ അവസരവാദപരമായ നിലപാട് ആർ എസ് എസിന് പരോക്ഷമായി പ്രോത്സാഹനം നൽകുകയാണ്. കുമ്മനം രാജശേഖരനും വി എം സുധീരനും ഒരേ ഭാഷയിൽ സംസാരിക്കുന്നു.

പല കാര്യങ്ങളിലും ആർ എസ് എസിനും കോൺഗ്രസിനും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലില്ലാത്തവൻ ചവിട്ടുമെന്നു പറയും പോലെയാണ് ആർ എസ് എസിന്റെ ഭീഷണി. വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തു മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാനാവൂ എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

മംഗലാപുരത്തെ ആർ എസ് എസ് ഭീഷണിയെക്കുറിച്ചുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ അവസരവാദപരമായ നിലപാട് ആർ എസ് എസിന് പരോക്ഷമായി പ്രോത്സാഹനം നൽകുകയാണ്. കുമ്മനം രാജശേഖരനും വി എം സുധീരനും ഒരേ ഭാഷയിൽ സംസാരിക്കുന്നു.

കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിൽ നിയമപരമായി എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കും. ആർ. എസ്. എസിന്റെ പ്രവർത്തനം ചില ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നടവരവ് തെറ്റായ രീതിയിൽ ഉപയോഗിച്ച് പണം കൈവശപ്പെടുത്തുന്നു. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ന്യൂനപക്ഷ വർഗീയതയെയും ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

.