LiveTV

Live

Kerala

ജിഷ്ണു പ്രണോയിയുടെ കേസില്‍ സി പി ഉദയഭാനു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ജിഷ്ണു പ്രണോയിയുടെ കേസില്‍ സി പി ഉദയഭാനു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍
Summary
പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചുവെന്ന് മുഖ്യമന്ത്

പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണത്തിലും നടത്തിപ്പിലും സർക്കാർ കൃത്യമായ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.