LiveTV

Live

Kerala

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ ഹരജി ഇന്ന് പരിഗണിക്കും

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ ഹരജി ഇന്ന് പരിഗണിക്കും
Summary
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കളളക്കേസെടുത്ത് പീഡിപ്പിച്ച മുൻ ഡിജിപി സിബി മാത്യൂസ്, എസ്പിമാരായ കെ കെ ജോഷ്വാ, എസ് വിജയൻ എന്നിവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നമ്പി നാരായണന്റെ അവ ഹരജി. മൂന്ന് ഉദ്യോഗസ്ഥർക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ അന്വേഷണത്തിൽ നമ്പി നാരായണനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.