LiveTV

Live

Kerala

ലോ അക്കാദമി ഭൂമി തിരിച്ച് പിടിക്കണമെന്ന് റവന്യു സെക്രട്ടറി

ലോ അക്കാദമി ഭൂമി തിരിച്ച് പിടിക്കണമെന്ന് റവന്യു സെക്രട്ടറി
Summary
അക്കാദമിയുടേതായി നിർമിച്ചിരിക്കുന്ന മെയിൻ ഗേറ്റും റോഡും പുറമ്പോക്കിലായതിനാൽ ഇത് പിടിച്ചെടുക്കണം, നിർമാണപ്രവർത്തനങ്ങൾ പൊളിക്കണം

ലോ അക്കാദമി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന് റവന്യു സെക്രട്ടറി.
പ്രധാനമായും നാലു നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്ന ഭൂമിക്കുപുറമേ അഞ്ച് ഏക്കർ ഭൂമി മാനേജ്മെന്‍റ് കൈവശം വച്ചിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കണം. അക്കാദമിയുടേതായി നിർമിച്ചിരിക്കുന്ന മെയിൻ ഗേറ്റും റോഡും പുറമ്പോക്കിലായതിനാൽ ഇത് പിടിച്ചെടുക്കണം, നിർമാണപ്രവർത്തനങ്ങൾ പൊളിക്കണം. ലോ അക്കാദമി മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നത്. ഇത് കളക്ടർ പിടിച്ചെടുക്കണം തുടങ്ങിയ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഗവർണർ രക്ഷാധികാരിയായ ട്രസ്റ്റ് സ്വകാര്യ ട്രസ്റ്റായി മാറിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇത് അന്വേഷിക്കാനും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്.

ലോ അക്കാദമിയുടെ ഉപയോഗിക്കാത്ത ഭൂമി പിടിച്ചെടുക്കുമ്പോൾ നിയമവകുപ്പുമായി ആലോചിക്കണമെന്നും ഐൽ.എ ആക്ടിലെ റൂൾ എട്ട് (എ) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നും റവന്യു സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.