LiveTV

Live

Kerala

ജേക്കബ് തോമസിനെതിരായ ഹരജികള്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതി തള്ളി

ജേക്കബ് തോമസിനെതിരായ ഹരജികള്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതി തള്ളി
Summary
അന്വേഷണം നടത്താന്‍ ജേക്കബ് തോമസിനെതിരെ പ്രഥമാദൃഷ്ട്യാ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.....

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹരജികള്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതി തള്ളി. തുറമുഖ വകുപ്പിന് കീഴിലെ ഡ്രെഡ്ജര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ ത്വരിതാന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്. അന്വേഷണം നടത്താന്‍ ജേക്കബ് തോമസിനെതിരെ പ്രഥമാദൃഷ്ട്യാ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഹോളണ്ട് ആസ്ഥാനമായ സ്വകാര്യ കന്പനിയുമായി നടത്തിയ ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് 2.67 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു ഹരജി. ക്രൈം മാഗസിന്‍ ചീഫ് എഡിറ്റര്‍ മൈക്കിള്‍ വര്‍ഗിസ് നല്‍കിയ ഹരജി പരിഗണിച്ച കോടതി ജേക്കബ് തോമസിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി .. ജേക്കബ് തോമസിന്റെ കുടകിലെ സ്വകാര്യ ഭൂമി ഇടപാടില്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും വിജിലന്‍സ് ജഡ്ജി പി മാധവന്‍ ഹരജി തള്ളുകയായിരുന്നു.

ജേക്കബ് തോമസിനെതിരെ അഡീ. ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു. അതേ സമയം നാല് തുറമുഖങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ഹരജിയില്‍ വിധി പറയുന്നത് കോടതി ഈ മാസം 15ലേക്ക് മാറ്റി.അഡ്വ. ഗിരീഷ് ബാബുവാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സോളാര്‍ പാനല്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.