LiveTV

Live

Kerala

ലോ അക്കാദമി ഭൂമിയില്‍ വിജിലന്‍സ് അന്വേഷണം

ലോ അക്കാദമി ഭൂമിയില്‍ വിജിലന്‍സ് അന്വേഷണം
Summary
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മിച്ചതും സഹകരണ ബാങ്കിന് കെട്ടിടം വാടകക്ക് കൊടുത്തതും അന്വേഷണ പരിധിയില്‍

ലോ അക്കാദമിക്കെതിരെ വിജിലന്‍സ് അന്വേഷണം.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയ ഭൂമിയില്‍ ഫ്ലാറ്റ് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുവെന്ന പരാതിയാണ് അന്വേഷിക്കുക.ലോ അക്കാദമി ഭൂമിയില്‍ മാനേജ്മെന്റ് അംഗങ്ങള്‍ വീട് വെച്ച് തമാസിക്കുന്നതും അന്വേഷണ പരിധിയില്‍ വരും.കെ.എം ഷാജഹാന്‍ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ടാണ് അന്വേഷിക്കുക.ഭൂമിയേറ്റടുക്കണമെന്ന റവന്യൂ വകുപ്പ് ശുപാര്‍ശയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സെക്രട്ടറി പി എച്ച് കുര്യന്‍ ഇന്ന് അക്കാദമിയിലെത്തും

ലോ അക്കാദമി ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ നിയമ പോരാട്ടത്തിലേക്കും കടക്കുകയാണ്.സര്‍ക്കാര്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നവെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും.ലോ അക്കാദമി സൊസൈറ്റിക്ക് വേണ്ടി സെക്രട്ടേറിയേറ്റിന് സമീപത്ത് 1973ല്‍ വാങ്ങിയ 34 സെന്റ് സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുവെന്ന ആരോപണമാണ് വിജിലന്‍സ് പ്രത്യേകമായി അന്വേഷിക്കുക.ഒപ്പം ലോ അക്കാദമി സ്ഥിതി ചെയ്യുന്ന പേരൂര്‍ക്കട കാംപസിനുള്ളില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സെന്ന പേരില്‍ മാനേജ്മെന്റ് അംഗങ്ങള്‍ വീട് വെച്ച് താമസിക്കുന്നുവെന്ന പരാതിയും അന്വേഷണ വിധേയമാക്കും.തിരുവനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കിന് അക്കാദമി സ്ഥലത്ത് കെട്ടിടം പണിത് വാടകക്ക് നല്‍കിയ കാര്യവും അന്വേഷണപരിധിയില്‍ ഉണ്ട്.ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് കെ മുരളീധരന് എം എല്‍ എ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി സമരം ഇരുപത്തിയേഴാം ദിവസത്തിലെത്തി.ബിജെപി നേതാവ് വിവി രാജേഷ് നിരാഹാരം തുടരുകയാണ്