LiveTV

Live

Kerala

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അട്ടിമറിച്ചത് അന്വേഷിക്കണം: ജിഷ്ണുവിന്റെ അമ്മ

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അട്ടിമറിച്ചത് അന്വേഷിക്കണം: ജിഷ്ണുവിന്റെ അമ്മ
Summary
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ അട്ടിമറിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അമ്മയുടെ പരാതി.

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ അട്ടിമറിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അമ്മയുടെ പരാതി. ആരോഗ്യമന്ത്രിക്ക് അയച്ച കത്തിലാണ് അമ്മ മഹിജ ഈ ആവശ്യം ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. മരണത്തില്‍ രാഷ്ട്രീയ വിവാദം സൃഷ്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വൈകിട്ട് നാല് മണിയോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജിഷ്ണു പ്രണോയിയുടെ വീട്ടിലെത്തിയത്. ജിഷ്ണുവിന്‍റെ മരണത്തിനു കാരണക്കായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് കോടിയേരി ഉറപ്പ് നല്‍കി.

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, എന്‍ ഷംസീര്‍ തുടങ്ങിയവരും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. ജിഷ്ണുവിന്‍റെ പോസ്റ്റ് മാര്‍ട്ടം നടപടി അട്ടിമറിച്ചതിനെ കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ജിഷ്ണുവിന്‍റെ മൃതദേഹം പിജി വിദ്യാര്‍ത്ഥി പോസ്റ്റ് മോര്‍ട്ടം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് അമ്മ ആരോഗ്യമന്ത്രിക്ക് കത്തയച്ചു. പൊലീസും മെഡിക്കല്‍ കോളജ് അധികൃതരും മാനേജ്മെന്‍റിനു കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.