LiveTV

Live

Kerala

കോട്ടുമല ബാപ്പു മുസ്ലിയാരുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

Summary
രാവിലെ 10മണിക്ക് കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും

ഇന്നലെ അന്തരിച്ച ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടെ മൃതദേഹം ഇന്ന് ഖബറടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ബാപ്പു മുസ്ലിയാരുടെ മൃതദേഹം കാണുന്നതിനായി വന്‍ജനവലിയാണ് കോട്ടുമല ഇസ്ലാമിക് ക്ലോംപ്ലക്സിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് കോട്ടുമല ബാപ്പു മുസ്ലിയാര്‍ അന്തരിച്ചത്. 7മണിയോടെ മൃതദേഹം കാളമ്പാടിയിലെ വീട്ടിലെത്തിച്ചു. അരമണികൂര്‍ മാത്രമാണ് മൃതദേഹം വീട്ടില്‍ വെച്ചത്. ഏഴര മുതല്‍ കോട്ടുമല ഇസ്ലാമിക് ക്ലോംപ്ലക്സില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. നൂറു കണക്കിനാളുകളാണ് മൃതദേഹം കാണാന്‍ എത്തുന്നത്.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ഹൈദറലി ഷിഹാബ് തങ്ങള്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അസിസ്റ്റന്‍റ് അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.മുജീബ് രഹ്‍മാന്‍, സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖരെത്തി.

രാവിലെ പത്തുമണിക്ക് കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്കാരം നടക്കുക. ഹജ്ജ് കമ്മറ്റി ചെയര്‍മാനായതിനാല്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക.