LiveTV

Live

Kerala

മതമൈത്രിയുടെ സന്ദേശവുമായി എരുമേലി പേട്ടതുള്ളല്‍

മതമൈത്രിയുടെ സന്ദേശവുമായി എരുമേലി പേട്ടതുള്ളല്‍
Summary
അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ പേട്ട തുള്ളുന്നത്...

മതമൈത്രിയുടെ സന്ദേശം നല്‍കി എരുമേലി പേട്ടതുള്ളല്‍. രാവിലെ അമ്പലപ്പുഴ സംഘം പേട്ടതുള്ളി നീങ്ങിയപ്പോള്‍ ആലങ്ങാട് സംഘം ഉച്ചയ്ക്ക് ശേഷമാണ് പേട്ട തുള്ളി ശബരിമലയിലേക്ക് നീങ്ങിയത്.

ആകാശത്ത് ശ്രീകൃഷ്ണ പരുന്തിനെ ദൃശ്യമായതോടെയാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ചത്. കൊച്ചമ്പലത്തില്‍ നിന്ന് സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ സംഘം വാവര് പള്ളിയിലേക്ക് നീങ്ങിയത്.

നൈനാര്‍ മസ്ജിദില്‍ ജമാ അത്ത് ഭാരവാഹികള്‍ അമ്പലപ്പുഴ സംഘത്തിനെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. തുടര്‍ന്ന് പള്ളിയെ വലംവച്ച് സംഘം വലിയമ്പലത്തിലേക്ക് നീങ്ങി. ഉച്ചയ്ക്ക് ശേഷമാണ് ആലങ്ങാട് സംഘം പേട്ട തുള്ളി നീങ്ങിയത്. പിന്നീട് ഇരുസംഘങ്ങളും ഒരുമിച്ച് ശബരിമലയിലേക്ക് നീങ്ങും.