LiveTV

Live

Kerala

ജിഷ്ണുവിന്റെ ആത്മഹത്യ: പാമ്പാടി നെഹ്റു കോളേജില്‍ ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ഥികള്‍

ജിഷ്ണുവിന്റെ ആത്മഹത്യ: പാമ്പാടി നെഹ്റു കോളേജില്‍ ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ഥികള്‍
Summary
പ്രതികരിച്ചാല്‍ ഇന്റേണല്‍ മാര്‍ക്കും ഹാജറും കുറക്കുമെന്നും വിദ്യാർഥികൾ

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച തൃശൂര്‍ നെഹ്റു കോളജില്‍ ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍. കോളജ് പി.ആര്‍.ഒയുടെ ഓഫീസിലാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതെന്നാണ് ആരോപണം. പരീക്ഷാ ഹാളിലെ അവഹേളനവും ഭീഷണിയുമാണ് ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും വിദ്യാർഥികൾ പറഞ്ഞു.

എഞ്ചിനീയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍. പാമ്പാടി നെഹ്റു കോളേജില്‍ ഇടിമുറി പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ ആരോപണങ്ങൾ ഉയർന്നാൽ പോലും ഈ മുറിയിലേക്ക് കുട്ടികളെ കൊണ്ട് പോകും.

പ്രതികരിച്ചാല്‍ ഇന്റേണല്‍ മാര്‍ക്കും ഹാജറും കുറക്കുമെന്നും വിദ്യാർഥികൾ പറയുന്നു. സംഘടനാ പ്രവർത്തനം നടത്തില്ലെന്ന് കോളജ് പ്രവേശ സമയത്ത് രേഖാമൂലം ഉറപ്പുനല്‍കണം. പെൺകുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികള്‍ക്ക് ഇപ്പോഴും ഇന്റേണൽ മാർക്ക് നൽകിയിട്ടില്ല. വൈസ് പ്രിന്‍സിപ്പാളും അധ്യാപകന്‍ പ്രവീണും, പി.ആര്‍.ഒയും ചേര്‍ന്ന് നടത്തിയ ഭീഷണിയാണ് ജിഷ്ണുവിന്റെ ആത്മഹത്യക്ക് കാരണമെന്നും വിദ്യാര്‍ത്ഥികൾ ആരോപിക്കുന്നു.