LiveTV

Live

Kerala

മണ്ണുത്തി - വടക്കാഞ്ചേരി പാതയിലെ തുരങ്ക നിര്‍മാണം അനിശ്ചിതത്വത്തില്‍

മണ്ണുത്തി - വടക്കാഞ്ചേരി പാതയിലെ തുരങ്ക നിര്‍മാണം അനിശ്ചിതത്വത്തില്‍
Summary
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തൃശൂര്‍ കുതിരാനിലെ പണി നിര്‍ത്തി വെച്ചത്

മണ്ണുത്തി - വടക്കാഞ്ചേരി ദേശീയ പാതയിലെ തുരങ്ക നിര്‍മാണം അനിശ്ചിതത്വത്തില്‍. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തൃശൂര്‍ കുതിരാനിലെ പണി നിര്‍ത്തി വെച്ചത്. ഇതിനിടെ ഈ പാതയിലെ ടോള്‍ പ്ലാസയുടെ നിര്‍മാണം തുടങ്ങി.

തൃശൂരിലെ കുതിരാനിലെ മലകള്‍ തുരന്ന് ഒരു കിലോമീറ്റര്‍ നീളമുള്ള രണ്ട് തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. തുരങ്ക നിര്‍മാണത്തിന് പാറ പൊട്ടിക്കുമ്പോള്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ തുടര്‍പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒരു മാസമായി പണി നിര്‍ത്തിവെക്കേണ്ടി വന്നത്.

ആദ്യ തുരങ്കത്തിന്റെ നിര്‍മാണം 800 മീറ്ററും രണ്ടമത്തേത് 500 മീറ്ററുമാണ് പൂര്‍ത്തിയായത്. 250 തൊഴിലാളികള്‍ ദിവസേന നിര്‍മാണ ജോലിയില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും അനുബന്ധ ജോലികള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് പാലക്കാട് പന്നിയങ്കരയില്‍ ടോള്‍ പ്ലാസയുടെ നിര്‍മാണം തുടങ്ങിയത്.