LiveTV

Live

Kerala

നിത്യവൃത്തിക്കുള്ള വക പോലും കച്ചവടത്തില്‍ നിന്ന് കിട്ടുന്നില്ലെന്ന് കച്ചവടക്കാര്‍

നിത്യവൃത്തിക്കുള്ള വക പോലും കച്ചവടത്തില്‍ നിന്ന് കിട്ടുന്നില്ലെന്ന് കച്ചവടക്കാര്‍
Summary
കേരളത്തിന്റെ വിവിധയിടങ്ങളില്‍ തെരുവില്‍ കച്ചവടം ചെയ്യുന്നവര്‍ ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്

നോട്ട് നിരോധം കൊണ്ടുള്ള പ്രതിസന്ധി നാളെയോടെ അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. കേരളത്തിന്റെ വിവിധയിടങ്ങളില്‍ തെരുവില്‍ കച്ചവടം ചെയ്യുന്നവര്‍ ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്. നിത്യവൃത്തിക്കുള്ള വക പോലും കച്ചവടത്തില്‍ നിന്ന് കിട്ടുന്നില്ലെന്ന് കച്ചവടക്കാര്‍ പരാതിപ്പെടുന്നു.

ലക്ഷക്കണക്കിന് പേരാണ് കേരളത്തില്‍ മാത്രം തെരുവോര കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്നത്. നോട്ട് നിരോധം സംസ്ഥാനത്തെ തെരുവോര കച്ചവടക്കാരുടെ ജീവിതം കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.