LiveTV

Live

Kerala

ചെറുവത്തേരിയിലെ ആസിഡ് മാലിന്യ സമരത്തില്‍ വി.എസ് എത്തി

ചെറുവത്തേരിയിലെ ആസിഡ് മാലിന്യ സമരത്തില്‍ വി.എസ് എത്തി
Summary
തൃശൂര്‍ ചെറുവത്തേരിയില് ആസിഡ് മാലിന്യങ്ങള്‍ പുറന്തള്ളുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലക്കെതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി സമരത്തിലാണ്

തൃശൂര്‍ ചെറുവത്തേരിയിലെ ആസിഡ് മാലിന്യ പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പ്രദേശത്തുള്ള സ്വര്‍ണാഭരണ നിര്‍മാണ ശാലക്ക് മലിനീകരണ നിയന്ത്രണ ബോര്‍‌ഡിന്‍റെ മാനദണ്ഢങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും വിഎസ് പറഞ്ഞു. ആസിഡ് മാലിന്യത്തിനെതിരെ വര്‍ഷങ്ങളായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് വിഎസിന്റെ വരവ് ആവേശമായി.

തൃശൂര്‍ ചെറുവത്തേരിയില് ആസിഡ് മാലിന്യങ്ങള്‍ പുറന്തള്ളുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലക്കെതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ എത്തിയത്. ആഭരണ നിര്‍മാണ ശാലക്ക് സമീപത്തെ വീട്ടിലെ കിണറ്റിലെ വെള്ളം വിഎസ് നേരിട്ട് പോയി പരിശോധിച്ചു. നാട്ടുകാരുടെ പരാതിയും കേട്ടു.

ഗുരുതരമായ സാമൂഹ്യപ്രശ്നത്തെയാണ് നാട്ടുകാര്‍ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും വരുന്ന തലമുറക്ക് മാത്രമല്ല ഈ തലമുറക്കും വാസം സാധ്യമല്ലാതാക്കും വിധം ഇവിടെ ഭീതിജനകമായ തോതില്‍ മലീനീകരണ മഹാവ്യാധിയാണെന്നും വി.എസ് പറഞ്ഞു.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ പ്രശ്നമാണിത് അതിനാല്‍ പ്രശ്നം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാരത്തിനായി യത്നിക്കുകയും ചെയ്യുമെന്നും ഉറപ്പ് നല്‍കിയ ശേഷമാണ് വിഎസ് മടങ്ങിയത്.