LiveTV

Live

Kerala

പോരാട്ടം പ്രവര്‍ത്തകന്‍ ചാത്തു ജാമ്യം ലഭിച്ച് പുറത്തിറങ്ങി

Summary
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ചതിന്റെ് പേരില്‍ കഴിഞ്ഞ മെയ് ആറിനായിരുന്നു പോരാട്ടം പ്രവര്ത്തഞകരായ ചാത്തുവിനെയും ഗൌരിയെയും വെളളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട പോരാട്ടം പ്രവര്‍ത്തകന്‍ ചാത്തു ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കേസില്‍ യു.എ.പി.എ ചുമത്തിയത് നീതികേടാണന്ന് ജാമ്യത്തിലിറങ്ങിയ ചാത്തു പറഞ്ഞു. ചാത്തുവിനൊപ്പം ജയിലിലടക്കപ്പെട്ട ഗൌരി മറ്റൊരു കേസില്‍ പ്രൊഡക്ഷന്‍ വാറണ്ടുളളതിനാല്‍ ഇന്നു മാത്രമെ ജയില്‍ മോചിതയാവൂ

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ചതിന്റെ് പേരില്‍ കഴിഞ്ഞ മെയ് ആറിനായിരുന്നു പോരാട്ടം പ്രവര്ത്തഞകരായ ചാത്തുവിനെയും ഗൌരിയെയും വെളളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.180 ദിവസത്തിന് ശേഷമാണ് ഇരുവര്‍ക്കും കല്‍പ്പറ്റ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റൊരു കേസില്‍ പ്രൊഡക്ഷന്‍ വാറണ്ടുളളതിനാല്‍ നാളെ മാത്രമെ ഗൌരി ജയിലില്‍ നിന്ന് പുറത്തിരങ്ങൂ. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചാത്തുവിനെ പോരാട്ടം പ്രവര്‍ത്തര്‍ ജയിലിനു പുറത്ത് രക്തഹാരമണിയിച്ച് സ്വീകരിച്ചു. കേസില്‍ യു.എ.പി.എ ചുമത്തിയത് നീതികേടാണന്ന് ചാത്തു പറഞ്ഞു

ചാത്തുവിന്റെ- ഭാര്യ ഷൈലജ, ഗൌരിയുടെ ഭര്‍ത്താവും പോരാട്ടം പ്രവര്‍ത്തകനുമായ അഷ്റഫ്, അഞ്ചു വയസുളള മകന്‍ ആഷിക് എന്നിവരും കണ്ണൂര്‍ ജയില്‍ പരിസരത്ത് എത്തിയിരുന്നു.