LiveTV

Live

Kerala

പുല്‍പ്പള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത്

പുല്‍പ്പള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത്
Summary
ഇതോടെയാണ് കബനി നദിയുടെ പ്രധാന കൈവഴികളിലൊന്നായ കടമാന്‍തോട്ടില്‍ അണകെട്ടാനുള്ള ശ്രമങ്ങള്‍ വീണ്ടുമാരംഭിച്ചത്.

വയനാട്ടിലെ കടുത്ത വരള്‍ച്ചാ ബാധിത പ്രദേശമായ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അണക്കെട്ട് നിര്‍മ്മിക്കുന്നതിന് പ്രമേയം പാസ്സാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. പുല്‍പ്പള്ളി, മുള്ളന്‍ കൊല്ലി പഞ്ചായത്തുകള്‍ വരണ്ടുണങ്ങിയ പശ്ചാത്തലത്തില്‍, നേരത്തെ കടമാന്‍തോട് പദ്ധതിക്കെതിരെ നിന്ന കര്‍ഷകരില്‍ പലരും നിലപാട് മാറ്റിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ട് കൊണ്ടും വരള്‍ച്ചക്ക് പരിഹാരമാകില്ലെന്ന് വയനാട്ടിലെ മറ്റ് അണക്കെട്ടുകള്‍ പരിശോധിച്ചാല്‍ മതിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

2014ലും അതിന് ‍മുമ്പും പല തവണ കടമാന്‍തോട് അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു‌. പ്രദേശവാസികളുടെയും കര്‍ഷകരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ വരള്‍ച്ച അതീവ ഗുരുതാവസ്ഥയില്‍ വരവറിയിച്ചതോടെ പൊതുജനവും തദ്ദേശ സ്ഥാപങ്ങളും ആശങ്കയിലായി. ഇതോടെയാണ് കബനി നദിയുടെ പ്രധാന കൈവഴികളിലൊന്നായ കടമാന്‍തോട്ടില്‍ അണകെട്ടാനുള്ള ശ്രമങ്ങള്‍ വീണ്ടുമാരംഭിച്ചത്.

കാലാകാലങ്ങളായി പ്രകൃതിയോട് ചെയ്ത ക്രൂരതക്കുള്ള മറുപടിയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തുകാര്‍ അനുഭവിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ചെറിയ മരങ്ങള്‍ പോലും മുറിച്ച് വിറ്റതും ജല ശ്രോതസ്സുകള്‍ നികത്തിയതും കടുത്ത രാസവള പ്രയോഗവും

പ്രദേശത്തെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. കതിരില്‍ വളം വെക്കും പോലുള്ള പുതിയ അണക്കെട്ട് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് ജനങ്ങള്‍ മനസ്സിലാക്കണം.