LiveTV

Live

Kerala

ചങ്ങമ്പുഴയുടെ രമണനെ അനുസ്മരിച്ച് 'രമണസംഗമം'

ചങ്ങമ്പുഴയുടെ രമണനെ അനുസ്മരിച്ച് 'രമണസംഗമം'
Summary
ചങ്ങമ്പുഴയുടെ രമണനെ അനുസ്മരിക്കാന്‍ രമണന്‍മാര്‍. വേദിയിലും സദസ്സിലും രമണമയം. പബ്ലിക് ലൈബ്രറി ഹാളിലെത്തിയവര്‍ക്ക് പരസ്പരം പേര് ചോദിക്കേണ്ടി വന്നില്ല. എല്ലാവരും രമണന്‍മാര്‍...

കവി ചങ്ങമ്പുഴയുടെ രമണനെ അനുസ്മരിച്ച് പാലക്കാട് രമണന്‍മാരുടെ സംഗമം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള രമണന്‍ എന്ന് പേരുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു. രമണീയം എന്ന് പേരിട്ട പരിപാടി കവി ചെറുകാടിന്റെ മകന്‍ കെ പി രമണന്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട് രമണന്‍മാരുടെ സംഗമം. ചങ്ങമ്പുഴയുടെ രമണനെ അനുസ്മരിക്കാന്‍ രമണന്‍മാര്‍. വേദിയിലും സദസ്സിലും രമണമയം. പബ്ലിക് ലൈബ്രറി ഹാളിലെത്തിയവര്‍ക്ക് പരസ്പരം പേര് ചോദിക്കേണ്ടി വന്നില്ല. എല്ലാവരും രമണന്‍മാര്‍ . വേദിയിലും സദസിലലും ആകെ രമണമയം.

ഉദ്ഘാടകന്‍ കെ പി രമണന്‍. മുഖ്യാതിഥി ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ എം.സി രമണന്‍. പാടാനുള്ളത് ചങ്ങമ്പുഴയുടെ കാവ്യമായ രമണന്‍ മലയാളം ഉള്ളിടത്തോളം മലയാളികള്‍ക്ക് രമണനെയും ചന്ദ്രികയെയും മറക്കാനാവില്ല. സംഗമത്തിലെത്തിയ ചില രമണന്‍മാര്‍ക്ക് കൂട്ടിന് ചന്ദ്രികയുമുണ്ട്.

രമണന്‍ എന്ന കഥാനായയകനില്‍ നിന്ന് പ്രചോദനുമുള്‍ക്കൊണ്ടാണ് പലര്‍ക്കും രമണന്‍ എന്ന് പേരിട്ടത്. സംസ്ഥാനതലത്തില്‍ എല്ലാ രമണന്‍മാരെയും സംഗമിപ്പിക്കാനാണ് സംഘാടകനായ കുഴല്‍മന്ദത്തുള്ള എസ് രമണനന്റെ അടുത്ത ശ്രമം.

ചങ്ങമ്പുഴയുടെ ജീവചരിത്രം ആസ്പദമാക്കി ആലപ്പി രമണന്‍ അവതരിപ്പിച്ച കഥാപ്രസംഗത്തോടെയാണ് രമണീയം അവസാനിച്ചത്.