LiveTV

Live

Kerala

ബിജെപി കോര്‍ കമ്മിറ്റി യോഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ഇന്ന് തിരുവനന്തപുരത്ത്

Summary
സ്ഥാനാര്‍ത്ഥി പട്ടികകക്ക് ഇന്നത്തെ യോഗത്തില്‍ അന്തിമരൂപം നല്‍കും.

ബിജെപി കോര്‍ കമ്മിറ്റി യോഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി പട്ടികകക്ക് ഇന്നത്തെ യോഗത്തില്‍ അന്തിമരൂപം നല്‍കും. തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനമുണ്ടായേക്കും. 95 മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കാനാണ് സാധ്യത. ബിജെപിയുടെ 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികക്ക് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയിരുന്നു. ഇന്നത്തെ യോഗത്തിന് ശേഷം സ്ഥാനാര്‍ഥിപട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കും.