LiveTV

Live

Kerala

അംഗനവാടി കെട്ടിടം ശ്മശാനത്തിനരികെ; പ്രതിഷേധവുമായി രക്ഷിതാക്കള്‍

അംഗനവാടി കെട്ടിടം ശ്മശാനത്തിനരികെ; പ്രതിഷേധവുമായി രക്ഷിതാക്കള്‍
Summary
11 വര്‍ഷമായി ആമയൂരിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി മാറ്റരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

മലപ്പുറം ആമയൂരില്‍ അംഗനവാടി മാറ്റിയതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. ശ്മശനത്തിനടുത്തേക്കാണ് അംഗനവാടി മാറ്റിയതെന്നാണ് പരാതി.

11 വര്‍ഷമായി ആമയൂരിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി മാറ്റരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. വളരെവേഗത്തില്‍ ഈ അംഗനവാടി മാറ്റിസ്ഥാപിക്കുന്നതിനെ ജനപ്രതിനിധികളും എതിര്‍ക്കുന്നു. അംഗനവാടി വെല്‍ഫെയര്‍ കമ്മറ്റിയുടെ അനുമതിയില്ലാതെയാണ് അംഗനവാടി മാറ്റിസ്ഥാപിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്.

പുതുതായി നിര്‍മ്മിച്ച അംഗനവാടി കെട്ടിടം ശ്മശാനത്തിനടുത്താണ് സ്ഥിതിചെയ്യുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു. അംഗനവാടി പഴയ സ്ഥലത്തുതനെ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് വായനശാല കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി പുതിയ കെട്ടിടത്തിലേക്കാണ് മാറ്റിയതെന്നും രാഷ്ട്രീയ താല്‍പര്യം വെച്ച് ചിലര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.