LiveTV

Live

Kerala

വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു

വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു
Summary
ഡോ.ഖദീജാ മുംതാസ് കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്‍റ്. എഴുത്തുകാരന്‍ വൈശാഖനെ പ്രസിഡന്‍റ് നേരത്തേ നിശ്ചയിച്ചിരുന്നു. സത്യപാലാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍. നേമം പുഷ്പരാജ് വൈസ് ചെയര്‍മാനും പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയുമാകും

കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ.ഖദീജാ മുംതാസ് കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്‍റ്. എഴുത്തുകാരന്‍ വൈശാഖനെ പ്രസിഡന്‍റ് നേരത്തേ നിശ്ചയിച്ചിരുന്നു. സത്യപാലാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍. നേമം പുഷ്പരാജ് വൈസ് ചെയര്‍മാനും പൊന്ന്യം ചന്ദ്രന്‍ സെക്രട്ടറിയുമാകും.

സംഗീത നാടക അക്കാദമിയില്‍ കെ പി എ സി ലളിത ചെയര്‍പേഴ്സണും സേവ്യര്‍ പുല്‍പാട്ട് വൈസ് ചെയര്‍മാനുമായി നിയമിതരായി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണായി ബീനപോള്‍ വേണുഗോപാലിനെ നിയമിച്ചു. സി ജെ കുട്ടപ്പന്‍ ഫോക് ലോര്‍ അക്കാദമി ചെയര്‍മാനും എരഞ്ഞോളി മൂസ വൈസ് ചെയര്‍മാനുമാകും.