LiveTV

Live

Kerala

സി ദിവാകരന്‍ നെടുമങ്ങാട് മത്സരിക്കും; സുനില്‍ കുമാര്‍ തൃശൂരില്‍

സി ദിവാകരന്‍ നെടുമങ്ങാട് മത്സരിക്കും; സുനില്‍ കുമാര്‍ തൃശൂരില്‍
Summary
സി ദിവാകരനെ നെടുമങ്ങാട് മത്സരിപ്പിക്കാന്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനം.

സി ദിവാകരനെ നെടുമങ്ങാട് മത്സരിപ്പിക്കാന്‍ സിപിഐ എക്സിക്യുട്ടീവില്‍ തീരുമാനം. വി എസ് സുനില്‍കുമാര്‍ തൃശൂരില്‍ മത്സരിക്കും. രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍ കെ അജിത്ത് ഒഴികെ മറ്റുള്ളവര്‍ക്ക് മത്സരിക്കാന്‍ അനുമതി. ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍, പുനലൂര്‍- കെ രാജു, പീരുമേട്- ഇ എസ് ബിജിമോള്‍, ചേര്‍ത്തല- പി തിലോത്തമന്‍, കയ്പ്പമംഗലം- ടൈസണ്‍ മാസ്റ്റര്‍, മൂവാറ്റുപുഴ- എല്‍സണ്‍ എബ്രഹാം, നാട്ടിക- ഗീതാഗോപി, പറവൂര്‍- ശാരദ മുരളീധരന്‍, കാഞ്ഞിരപ്പിള്ളി -വി ബി ബിനു, ഒല്ലൂര്‍ - കെ രാജന്‍, കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരന്‍, വൈക്കം - കെ ആശ, കരുനാഗപ്പള്ളി- ആര്‍ രാമചന്ദ്രന്‍, ചിറയിന്‍കീഴ്- പി ശശി, ഹരിപ്പാട്- പി പ്രസാദ് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടിക.