LiveTV

Live

Kerala

പി.സി ജോര്‍ജ്ജിനെ പരിഹസിച്ച് പിണറായി

പി.സി ജോര്‍ജ്ജിനെ പരിഹസിച്ച് പിണറായി
Summary
വീരവാദക്കാരുടെ പിന്തുണ എല്‍.ഡി.എഫിന് ആവശ്യമില്ലെന്ന് അവകാശപ്പെട്ട പിണറായി, മാന്യന്‍മാരാകണം പൂഞ്ഞാറില്‍നിന്നു തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
പി.സി ജോര്‍ജ്ജിനെ പരിഹസിച്ച് പിണറായി

പൂഞ്ഞാറിലെ നിലവിലെ എം.എല്‍.എയും ജനപക്ഷ സ്ഥാനാര്‍ഥിയുമായ പി.സി. ജോര്‍ജിനെതിരേ പരിഹാസവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വീരവാദക്കാരുടെ പിന്തുണ എല്‍.ഡി.എഫിന് ആവശ്യമില്ലെന്ന് അവകാശപ്പെട്ട പിണറായി, മാന്യന്‍മാരാകണം പൂഞ്ഞാറില്‍നിന്നു തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.