LiveTV

Live

Kerala

ജിഷ്ണുവിന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി തെല്ലെങ്കിലും നീതി കാട്ടണമെന്ന് സുധീരന്‍

ജിഷ്ണുവിന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി തെല്ലെങ്കിലും നീതി കാട്ടണമെന്ന് സുധീരന്‍
Summary
ജിഷ്ണുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് പറയുന്പോള്‍ മുഖ്യമന്ത്രിയുടെ ശരീര ഭാഷ മനുഷ്യത്വമില്ലാത്ത ക്രൂരതയുടേതായിരുന്നുവെന്നും സുധീരന്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തോട് മുഖ്യമന്ത്രി തെല്ലെങ്കിലും നീതി കാട്ടണമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ജിഷ്ണുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് പറയുന്പോള്‍ മുഖ്യമന്ത്രിയുടെ ശരീര ഭാഷ മനുഷ്യത്വമില്ലാത്ത ക്രൂരതയുടേതായിരുന്നുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ജിഷ്ണു പ്രണോയിയുടെ മരണത്തിന് കരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വളയത്ത് യുഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.