LiveTV

Live

Kerala

സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിന് രണ്ട് ഡിജിപിമാര്‍

സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിന് രണ്ട് ഡിജിപിമാര്‍
Summary
ഉത്തരമേഖല ഡിജിപിയായി രാജേഷ് ദിവാനെ നിയമിച്ചു

സംസ്ഥാന ചരിത്രത്തില്‍ ആദൃമായി ക്രമസമാധാന പാലനത്തിന് രണ്ട് ഡിജിപി. ഉത്തരമേഖല ഡിജിപിയായി രാജേഷ് ദിവാനെയാണ് നിയമിച്ചത്.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കീഴിലായിരിക്കും രാജേഷ് ദിവാന്‍ പ്രവര്‍ത്തിക്കേണ്ടി വരുക.

ഉത്തരമേഖല എഡിജിപിയായിരുന്ന സുകേശ്കുമാറിനെ മാറ്റിയാണ് പോലീസ് ആസ്ഥാനത്ത് ഡിജിപിയായിരുന്ന രാജേഷ് ദിവാനെ ആ സ്ഥനത്തേക്ക് നിയമിച്ചത്. പക്ഷേ എഡിജിപി റാങ്കുള്ള പോസ്റ്റില്‍ ഡിജിപിയായതിനാല്‍ സ്ഥനമേറ്റെടുക്കില്ലന്ന് രാജേഷ് ദിവാന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഉത്തരമേഖലയുടെ ക്രമസമാധാനം നോക്കുന്ന ഉദ്യോഗസ്ഥന്റെ പദവി ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തി ഉത്തരവിറക്കിയത്. ഇതോടെ സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് ചരിത്രത്തില്‍ ആദ്യമായി രണ്ട് ഡിജിപിമാര്‍ ആയി. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളുടെ ചുമതലയാണ് രാജേഷ് ദിവാന്. ദക്ഷിണ മേഖലയുടെ ചുമതല എഡിജിപി ബി സന്ധ്യ തുടരും.