LiveTV

Live

Kerala

റാഗിങ്: പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഗുല്‍ബര്‍ഗ എസ്‍പി

റാഗിങ്: പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഗുല്‍ബര്‍ഗ എസ്‍പി
Summary
ദലിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവം അന്വേഷിക്കുന്നതില്‍ കര്‍ണാടക പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഗുല്‍ബര്‍ഗ എസ്‍പി ശശികുമാര്‍ മീഡിയവണിനോട് പറഞ്ഞു

ദലിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവം അന്വേഷിക്കുന്നതില്‍ കര്‍ണാടക പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഗുല്‍ബര്‍ഗ എസ്‍പി ശശികുമാര്‍ മീഡിയവണിനോട് പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍ അനുവദിക്കാത്തത് കൊണ്ടാണ് നടക്കാതിരുന്നത്. കേരള പൊലീസിന്റെ എഫ്ഐആര്‍ ലഭിക്കുന്ന മുറക്ക് പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുമെന്നും എസ്‍പി പറഞ്ഞു.