LiveTV

Live

Kerala

പട്ടയം അനുവദിച്ചില്ല; ആത്മഹത്യാ ഭീഷണി മുഴക്കി അമ്മയും മകളും

പട്ടയം അനുവദിച്ചില്ല; ആത്മഹത്യാ ഭീഷണി മുഴക്കി അമ്മയും മകളും
Summary
താലൂക്ക് ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.

പെരുമ്പാവൂരില്‍ ഭൂമിയുടെ പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയും മകളും ആത്മഹത്യാഭീഷണി മുഴക്കി. താലൂക്ക് ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. പട്ടയം അനുവദിക്കാന്‍ ലക്ഷങ്ങള്‍ താലൂക്ക് അധികൃതര്‍ പലതവണ കൈക്കൂലി ആവശ്യപ്പെട്ടതായും ഇവര്‍ ആരോപിച്ചു. കത്തിയും മണ്ണെണ്ണയുമായാണ് ഇവര്‍ കെട്ടിടത്തിന് മുകളില്‍ കയറിയത്. ഇരുവരേയും പിന്നീട് പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി.