LiveTV

Live

Kerala

ബീവറേജസ് ഔട്ട് ലെറ്റിന്‍റെ പൂട്ടു പൊട്ടിച്ച് മോഷണം

ബീവറേജസ് ഔട്ട് ലെറ്റിന്‍റെ പൂട്ടു പൊട്ടിച്ച് മോഷണം
Summary
നാലുകുപ്പി മദ്യം മാത്രമാണ് നഷ്ടപ്പെട്ടത്. സൂക്ഷിച്ചിരുന്ന പണവും മോഷണം പോയില്ല. നേരത്തെ രണ്ടുവട്ടം ഇവിടെ മോഷണം

കോഴിക്കോട് തിരുവന്പാടി ബീവറേജസ് ഔട്ട് ലെറ്റിന്‍റെ പൂട്ടു പൊട്ടിച്ച് മോഷണം. നാലുകുപ്പി മദ്യം മാത്രമാണ് നഷ്ടപ്പെട്ടത്. സൂക്ഷിച്ചിരുന്ന പണവും മോഷണം പോയില്ല. നേരത്തെ രണ്ടുവട്ടം ഇവിടെ മോഷണം നടന്നിരുന്നു.

മുന്‍പ് രണ്ട് വട്ടവും അവധി ദിവസങ്ങളിലായിരുന്നു മോഷണം.ഇന്നലെ വൈദ്യുതി കട്ടര്‍ ഉപയോഗിച്ച് പൂട്ടു പൊളിച്ചായിരുന്നു മോഷണശ്രമം. രണ്ടു പൂട്ടുകള്‍ തകര്‍ത്തു. രാവിലെ തുറക്കാനെത്തിപ്പോഴാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. പണം സൂക്ഷിച്ചിരുന്നെങ്കിലും അതൊന്നും നഷ്ടമായില്ല.

ഔട്ട് ലെറ്റിന് മുന്നില്‍ സെക്യൂരിറ്റക്കാരനെ നിര്‍ത്തേണ്ട അവസ്ഥയാണുള്ളതെന്ന് ജീവനക്കാര്‍‌ പറയുന്നു.കണ്‍സ്യുമര്‍ ഫെഡ് അധികൃതരെത്തി സ്റ്റോക്ക് പരിശോധിച്ചു.