Top

തെരുവുനായകളെ കൊന്നൊടുക്കുകയാണെന്ന് ഹരജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

MediaOne Logo

Sithara

Sithara

Sithara

  • Updated:

    2018-05-11 12:17:03.0

Published:

11 May 2018 12:17 PM GMT

തെരുവുനായകളെ കൊന്നൊടുക്കുകയാണെന്ന് ഹരജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
X

തെരുവുനായകളെ കൊന്നൊടുക്കുകയാണെന്ന് ഹരജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തില്‍ തെരുവ്നായകളെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേരളത്തില്‍ തെരുവ്നായകളെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ അനുപം തൃപാഠിയാണ് ഹരജിക്കാരന്‍. കഴിഞ്ഞ വര്‍ഷം നല്‍കിയ ഹരജി കേരളത്തിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി കേസില്‍ ഇന്ന് വാദം കേള്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ഹരജിയില്‍ ആരോപണമുണ്ട്. ഇതിനുള്ള തെളിവുകളായി പത്രവാര്‍ത്തകളും ടെലിവിഷന്‍ ക്ലിപ്പുകളും ഹരജിക്കാരന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക

TAGS :

Next Story