LiveTV

Live

Kerala

കേരളത്തിന്‍റെ ഭാഗ്യം ബിജെപിയിലൂടെ സംഭവിക്കുമെന്ന് മോദി

കേരളത്തിന്‍റെ ഭാഗ്യം ബിജെപിയിലൂടെ സംഭവിക്കുമെന്ന് മോദി
Summary
കേരളത്തെ ഒന്നാമതെത്തിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും എല്ലാവിധ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. . സാമൂതിരിയെയും കുഞ്ഞാലിമരക്കാരെയും....

കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുടെ ത്യാഗം വൃഥാവിലാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ബിജെപി പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭാഗ്യം ബി ജെ പിയിലൂടെ സംഭവിക്കും. കേരളത്തെ ഒന്നാമതെത്തിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും എല്ലാവിധ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. . സാമൂതിരിയെയും കുഞ്ഞാലിമരക്കാരെയും അനുസ്മരിച്ച് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

കേരളീയനെ ലോകം ആദരവോടെ കാണുന്നുവെന്നും കേരളീയരുടെ ഉത്തരവാദിത്തബോധം മികച്ചതാണെന്നും പ്രസംഗത്തിനിടെ മോദി പറഞ്ഞു.

പ്രത്യേക വിമാനത്തിലാണ് നരേന്ദ്രമോദി കരിപ്പൂരിലിറങ്ങിയത്. കരിപ്പൂരില്‍ നിന്നും ഹെലികോപ്ടറില്‍ വിക്രം മൈതാനിയിലെത്തി. ഇവിടെ നിന്നും കാര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി പൊതുസമ്മേളന വേദിയിലെത്തിയത്.