LiveTV

Live

Kerala

പി വി അന്‍വറിന്‍റെ ആനുകൂല്യം പറ്റുന്നവര്‍ കോണ്‍ഗ്രസാണോ? വി എം സുധീരന്‍

പി വി അന്‍വറിന്‍റെ ആനുകൂല്യം പറ്റുന്നവര്‍ കോണ്‍ഗ്രസാണോ? വി എം സുധീരന്‍
Summary
പി വി അന്‍വര്‍‌ എംഎല്‍എയുടെ പാര്‍ക്കിന് അനുകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന് വി എം സുധീരന്‍

പി വി അന്‍വറിന്‍റെ ആനുകൂല്യം പറ്റുന്നവര്‍ കോണ്‍ഗ്രസാണോയെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പാര്‍ക്കിന് അനുകൂല നിലപാടെടുത്തവരെ പുറത്താക്കണം. എന്നാല്‍ നടപടി സ്വീകരിച്ചാല്‍ കൂടരഞ്ഞിയില്‍ പാര്‍ട്ടിയുണ്ടാവില്ലെന്നാണ് ഡിസിസിയുടെ മറുപടി.

പി വി അന്‍വര്‍‌ എംഎല്‍എയുടെ പാര്‍ക്കിന് അനുകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. പണാധിപത്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണുപോകരുതെന്നും മണ്ഡലം കമ്മിറ്റി നിലപാട് പാര്‍ട്ടിയെ നാണം കെടുത്തിയെന്നും സുധീരന്‍ പറഞ്ഞു. പാര്‍ക്കിന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെടാനുള്ള മര്യാദ കെപിസിസി കാണിക്കണം എന്നായിരുന്നു ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖിന്‍റെ പ്രതികരണം.

കൂടരഞ്ഞിയില്‍ പാര്‍ട്ടി വേണമെന്നുള്ളത് കൊണ്ടാണ് മണ്ഡലം കമ്മിറ്റി പിരിച്ച് വിടാത്തതെന്നും അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എന്‍ പി മൊയ്തീന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങായിരുന്നു വേദി.