LiveTV

Live

Kerala

വര്‍ധിപ്പിച്ച ഓണറേറിയം ഇനിയും ലഭ്യമായില്ല; അംഗനവാടി ജീവനക്കാര്‍ സമരത്തിന്

വര്‍ധിപ്പിച്ച ഓണറേറിയം ഇനിയും ലഭ്യമായില്ല; അംഗനവാടി ജീവനക്കാര്‍ സമരത്തിന്
Summary
അംഗനവാടി ജീവനക്കാരുടെ ഓണറേറിയം യുഡിഎഫ് സര്‍ക്കാരാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും പറഞ്ഞിരുന്നു

അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം ഇതു വരെ ലഭ്യമായില്ല. വര്‍ധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. വര്‍ധിപ്പിച്ച ഓണറേറിയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് സിപിഎം അനുകൂല സംഘടനയായ അംഗന്‍വാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍.

അംഗനവാടി ജീവനക്കാരുടെ ഓണറേറിയം യുഡിഎഫ് സര്‍ക്കാരാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും പറഞ്ഞിരുന്നു. വര്‍ക്കര്‍മാരുടേത് 6500ല്‍ നിന്ന് പതിനായിരം രൂപയായും ഹെല്‍പ്പര്‍മാരുടേത് 4100ല്‍ നിന്ന് 7000 രൂപയായും കൂട്ടി. വര്‍ധിപ്പിച്ച തുക തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. ഇത് പ്രായോഗികമല്ലാത്തതിനാല്‍ നടപ്പാക്കാനാവില്ലെന്ന് ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും നിലപാടെടുത്തു.വര്‍ധിപ്പിച്ച ഓണറേറിയം വിതരണം ചെയ്യാന്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ഇടതു സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് പതിനായിരക്കണക്കിന് അംഗന്‍വാടി ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.