LiveTV

Live

Kerala

ഏത് മുന്നണി വന്നാലും ഒരു പോലെ; മദ്യനയമല്ല വലിയ കാര്യം: കെസിബിസി

ഏത് മുന്നണി വന്നാലും ഒരു പോലെ; മദ്യനയമല്ല വലിയ കാര്യം: കെസിബിസി
Summary
കേരളത്തില്‍ ഏത് മുന്നണി വന്നാലും കെസിബിസിക്ക് ഒരു പോലെയാണെന്ന് കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്.

മദ്യ നിരോധവും മദ്യവര്‍ജനവും തമ്മില്‍ വാക്കുകളിലുള്ള വ്യത്യാസം മാത്രമേയുള്ളൂവെന്ന് കെസിബിസി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മദ്യനയമാണ് ഏറ്റവും വലിയ വിഷയമെന്ന് കരുതുന്നില്ലെന്നും കെസിബിസി വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാനം ആരു ഭരിച്ചാലും കെസിബിസിക്ക് ഒരുപോലെയാണെന്ന് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. കേരളത്തിന്റെ മതേതര മൂല്യങ്ങളെ സംരക്ഷിക്കുന്നവരാണ് ഇരു മുന്നണികളും. ഏത് സര്‍ക്കാര്‍ വന്നാലും മദ്യനയമാണ് പ്രഥമ വിഷയമാകേണ്ടതെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും കെസിബിസി വക്താവ് പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി കേരളത്തിന്റെ മതേതര മനസിനെ അസ്വസ്ഥമാക്കുന്നതാണെന്ന് വര്‍ഗീസ് വള്ളിക്കാട്ട് തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് മദ്യനിരോധനത്തിനായി ഏറ്റവും ശക്തമായി വാദിച്ചിരുന്നത് കെസിബിസി ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കെസിബിസിയുടെ മദ്യനയത്തിലെ നിലപാട് മാറ്റം കൂടിയാണ് പുതിയ പ്രതികരണം.