LiveTV

Live

Kerala

വേനല്‍മഴയില്‍ പാടങ്ങളില്‍ കൂട്ടിയിട്ട നെല്ല് മുളയെടുത്ത് നശിക്കുന്നു

വേനല്‍മഴയില്‍ പാടങ്ങളില്‍ കൂട്ടിയിട്ട നെല്ല് മുളയെടുത്ത് നശിക്കുന്നു
Summary
കൊയ്ത്തു കഴിഞ്ഞ് പത്ത് ദിവസത്തിലധികം കഴിഞ്ഞിട്ടും നെല്ലെടുക്കാന്‍ ഏജന്‍സികള്‍ എത്തിയില്ല.

കൊയ്ത്തു കഴിഞ്ഞ് പത്ത് ദിവസത്തിലധികം കഴിഞ്ഞിട്ടും നെല്ലെടുക്കാന്‍ ഏജന്‍സികള്‍ എത്തിയില്ല. അമ്പലപ്പുഴയില്‍ 5 പാടശേഖരങ്ങളിലെ നെല്ല് വേനല്‍മഴയില്‍ കെട്ടിക്കിടന്ന് മുളയെടുത്ത് നശിക്കുകയാണ്. ഇരുനൂറ്റമ്പതിലധികം ലോഡ് നെല്ലാണ് പാടങ്ങളില്‍ കിടന്ന് നശിക്കുന്നത്.

അമ്പലപ്പുഴയില്‍ പൊന്നാഗിരി, തെക്കേ പൂന്തിരിവ്, പാരിയക്കാടം, വെട്ടിക്കിരി, നാലുപാടം എന്നീ പാടശേഖരങ്ങളിലാണ് കൊയ്ത നെല്ല് കെട്ടിക്കിടക്കുന്നത്. ഈ മാസം പത്താം തീയതിയാണ് ഇവിടെ കൊയ്ത്ത് തുടങ്ങിയത്. അന്നു മുതല്‍ കൊയ്ത നെല്ല് എടുക്കാന്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ വന്ന് നെല്ലിന്റെ സാമ്പിള്‍ എടുത്തു പോയതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ല. ഇതിനിടയില്‍ വേനല്‍ മഴ പെയ്തതോടെ പാടങ്ങളില്‍ കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങി.

മൂടിയിട്ടാലും അടിയില്‍ നിന്ന് നനവു കയറി നെല്ല് മുളയ്ക്കുകയാണ്. ശേഷിക്കുന്ന നെല്ലെങ്കിലും സംരക്ഷിക്കാനായി പാടങ്ങളില്‍ നിന്ന് മാറ്റിയിടാനുള്ള നെട്ടോട്ടത്തിലാണ് കര്‍ഷകര്‍. നെല്ല് മാറ്റിയിടാന്‍ മറ്റ് സ്ഥലമില്ലാത്ത കര്‍ഷകര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ നെല്ല് പൂര്‍ണമായും നശിച്ചു പോകുമോ എന്ന ആശങ്കയിലുമാണ്.