LiveTV

Live

Kerala

കർദ്ദിനാൾ ജോർജ്‌ ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് വൈകുന്നു

കർദ്ദിനാൾ ജോർജ്‌ ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് വൈകുന്നു
Summary
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിയാൽ കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെടുമെന്ന് ഹരജിക്കാരൻ വ്യക്തമാക്കി. കഴിഞ്ഞ ആറിനാണ് കർദ്ദിനാളിനെതിരെ

ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് വൈകുന്നു. എജിയുടെ നിയമോപദേശം ലഭിച്ചതിന് ശേഷമാകും കേസെടുക്കുകയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിയാല്‍ കോടതി അലക്ഷ്യത്തിന് നടപടി ആവശ്യപ്പെടുമെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി.

വിവാദ ഭൂമിക്കച്ചവടത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച ഉത്തരവ് പുറത്തിറങ്ങിയിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ അതോ മറ്റ് പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമോ എന്നത് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നുവെന്നും, നിയമോപദേശം ലഭിച്ചാലുടന്‍ കേസെടുക്കുമെന്നും പോലീസ് പറയുന്നു. കേസെടുക്കാന്‍ വൈകുന്നത് തെറ്റാണെന്ന് പിടി തോമസ്‍ എംഎല്‍എയും പ്രതികരിച്ചു.

അതേസമയം കേസെടുത്തില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് എറണാകളും സെന്‍ട്രല്‍ സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരന്‍ ഷൈന്‍ വര്‍ഗീസ് പറഞ്ഞു.