LiveTV

Live

Kerala

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം 
Summary
കേബിൾ ടി.വി ഓപ്പറേറ്റേഴസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് കാസർകോട് തുടക്കമായി.

കേബിൾ ടി.വി ഓപ്പറേറ്റേഴസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് കാസർകോട് തുടക്കമായി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യതു. മൂവായിരത്തോളം കേബിൾ ഓപ്പറേറ്റർമാർ അണിനിരന്ന സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് സി.ഒ.എയുടെ 11-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.

വിവിധ ജില്ലകളിൽ നിന്നായി 14 പ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യ അതിഥിയായിരുന്നു. രണ്ട് ദിവസങ്ങളായി നടക്കുന്ന പ്രതിനിധി സമ്മേളനം നാളെ സമാപിക്കും.