LiveTV

Live

Kerala

വേതനപ്പാക്കേജ് നടപ്പായില്ല; റേഷന്‍ കടകള്‍ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍

വേതനപ്പാക്കേജ് നടപ്പായില്ല; റേഷന്‍ കടകള്‍ ബഹിഷ്കരിക്കാനൊരുങ്ങി വ്യാപാരികള്‍
Summary
മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

ഏഴ് മാസമായി മുടങ്ങിക്കിടക്കുന്ന വേതനവിതരണത്തില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ റേഷന്‍ കടകള്‍ ബഹിഷ്കരിക്കാനൊ രുങ്ങുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജുകള്‍ നടപ്പാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ഏഴ് മാസം മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് റേഷന്‍ വ്യാപാരികളുടെ ആരോപണം. 45 ക്വിൻറൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന റേഷൻ കടകൾക്ക് 16,000 രൂപ പ്രതിമാസ വരുമാനം ലഭ്യമാക്കുമെന്നായിരുന്നു ഉറപ്പ്.

ഏഴ് മാസമായിട്ടും വേതനം കിട്ടിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ജനുവരി ആറിന് കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഇ പോസ് സംവിധാനവും കാര്യക്ഷമമല്ല എന്ന പരാതിയുണ്ട്, ഉപഭോക്താവിന്റെ വിരലടയാളം ഉപയോഗിച്ച് അർഹമായ ധാന്യങ്ങൾ ലഭിക്കുന്നതു
ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ഇ പോസ്. കൊല്ലത്ത് ആകെ 220 കടകളില്‍ നടപ്പാക്കുമെന്ന് ആദ്യം നിര്‍ദേശമുണ്ടായെങ്കിലും അറുപത് കടകളില്‍ നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം.

പദ്ധതി മാര്‍ച്ചില്‍ സംസ്ഥാനവ്യാപകമാക്കാനാണ് തീരൂമാനം. സര്‍ക്കാര്‍ നേരിട്ടു ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കാന്‍ നടപ്പാക്കിയ വാതില്‍പ്പടി വിതരണത്തില്‍ പലപ്പോഴും ഭക്ഷ്യധാന്യത്തിന്റെ തൂക്കം കൃത്യമാകുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ച ശേഷം ഇ പോസ് നടപ്പാക്കിയാല്‍ മതിയെന്ന നിലപാടിലാണ് വ്യാപാരികള്‍.