LiveTV

Live

Kerala

ഓഖി ദുരന്ത ധനസഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി

ഓഖി ദുരന്ത ധനസഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി
Summary
സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളിലെത്തി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ധനസഹായം ഉടൻ വിതരണം ചെയ്യുമെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളിലെത്തി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ധനസഹായം ഉടൻ വിതരണം ചെയ്യുമെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ നഷ്ടപരിഹാര തുക 22ലക്ഷമായി ഉയര്‍ന്നു. മരിച്ചവരുടെ മാതാപിതാക്കള്‍ക്കും, അവിവാഹിതരായ സഹോദരിമാര്‍ക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാര തുകയില്‍ മാറ്റിവെയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്‍റെ പത്ത് ലക്ഷം, മത്സ്യബന്ധന വകുപ്പിന്‍റെ 5 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ അഞ്ച് ലക്ഷം അങ്ങനെ 20 ലക്ഷം രൂപയാണ് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്തവര്‍ക്കും 5 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരിച്ചവരുടെ മാതാപിതാക്കള്‍ക്കും,അവിവാഹതാരായ സഹോരിമാര്‍ക്കും ലക്ഷം രൂപ വീതം നഷ്ടപരിഹാര തുകയില്‍ നിന്ന് നല്‍കും.ജോലിക്ക് പോകാന്‍ കഴിയാതെ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പരിഗണിച്ച് അഞ്ച് ലക്ഷം രൂപ നല്‍കും. ബോട്ട് ഉള്‍പ്പെടെയുള്ള ജീവിതമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും നഷ്ടം കണക്കാക്കി തതുല്യമായ തുക നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീട് നഷ്ടപ്പെട്ടവര്‍ക്കും പുതിയത് വച്ച് നല്‍കും, കേട് പാട് പറ്റിയ വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്നാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരുടേയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു. സര്‍ക്കാര്‍ ജീവക്കാര്‍, പെന്‍ഷന്‍കാര്‍, ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ഉള്ളവര്ക്ക് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.