LiveTV

Live

Kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ മകന്റെ ചികിത്സക്കായി പണം പിരിച്ച് സഹതടവുകാര്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ മകന്റെ ചികിത്സക്കായി പണം പിരിച്ച് സഹതടവുകാര്‍
Summary
തുക കൈമാറലും ജയിലില്‍ വിളയിച്ച കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ മകന്റെ ചികിത്സക്കായി പണം പിരിച്ച് സഹതടവുകാര്‍. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പിരിച്ച് നല്‍കിയത്. തുക കൈമാറലും ജയിലില്‍ വിളയിച്ച കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കഴിയുന്ന ഇടുക്കി ചെറുതോണി സ്വദേശി തോമസിന്റെ മകന്റെ ശസ്ത്രക്രിയക്കാണ് സഹതടവുകാര്‍ പണം പിരിച്ചത്.

ശസ്ത്രക്രിയക്കായി ലക്ഷങ്ങള്‍ വേണ്ടിവരും എന്നറിഞ്ഞതോടെ പിരിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ. ദിവസക്കൂലിയായ 55 രൂപ കൂട്ടി വെച്ചാണ് സഹതടവുകാര്‍ ഈ പണം നല്‍കിയത്. ജയിലില്‍ വിളയിച്ച കരനെല്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. അറുപത് സെന്റിലധികം സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്.‌

ജയിലുകളിലെ തരിശു നിലത്ത് വിത്തുല്‍പ്പാദിപ്പിക്കുന്നതിനും വിളവിറക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പച്ചക്കറി, ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പിന്നാലെയാണ് വിയ്യൂരില്‍ നെല്‍കൃഷി കൂടി വിജയകരമായിരിക്കുന്നത്.