LiveTV

Live

Kerala

സംസ്ഥാനത്ത് വാതപ്പനിക്കുള്ള മരുന്നിന് കടുത്ത ക്ഷാമം

സംസ്ഥാനത്ത് വാതപ്പനിക്കുള്ള മരുന്നിന് കടുത്ത ക്ഷാമം
Summary
വാതപ്പനി എന്ന പേരില്‍ അറിയപ്പെടുന്ന റൂമാന്റിക്ക് ഫീവര്‍ കുട്ടികളിലാണ് ഏറ്റവും അധികം കണ്ടുവരുന്നത്

സംസ്ഥാനത്ത് വാതപ്പനിക്കുള്ള മരുന്നിന് കുടത്ത ക്ഷാമം നേരിടുന്നതായി പരാതി. വാതപ്പനി, വാതജന്യ ഹൃദ് രോഗം എന്നിവയ്ക്കുള്ള പെന്‍സിലിന്‍ വി പെന്‍ഡിഡ്സ് 400 എന്നീ മരുന്നുകള്‍ക്കാണ് ക്ഷാമം. മരുന്ന് ക്ഷാമം ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. വാതപ്പനി എന്ന പേരില്‍ അറിയപ്പെടുന്ന റൂമാന്റിക്ക് ഫീവര്‍ കുട്ടികളിലാണ് ഏറ്റവും അധികം കണ്ടുവരുന്നത്. ഇവര്‍ വളരുബോള്‍ വാതജന്യ ഹൃദ്രോഗമായി ഇത് മാറുകയാണ് പതിവ്.

പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഈ രോഗം പിടിപ്പെടുന്നത്. എന്നാല്‍ വാതപ്പനി തടയാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച മരുന്നകള്‍ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. പെന്‍സിലിന്‍ വി, പെന്‍ഡിഡ്സ് 400 എന്നീ ഗുളികകള്‍ക്കാണ് ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നത്. മരുന്ന് ലഭ്യമാക്കിക്കൊണ്ടിരുന്ന ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്ക് കന്പനി വിതരണം നിര്‍ത്തവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. റൂമാന്റിക്ക് ക്ലബ് കൃത്യമായി ഇക്കാര്യം ആരോഗ്യവകുപ്പില്‍ അറിയിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നാണ് ആക്ഷേപം. മരുന്ന് ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ വാതപ്പനിക്ക് കാരണമാകുന്ന സ്തെപ്റ്റോ കോക്കസ് എന്ന അണുബാധയുണ്ടാകാതിരിക്കാന്‍ കുട്ടികള്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.