LiveTV

Live

Kerala

മന്ത്രിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ വിദ്യാർഥിനിക്ക് മെഡിക്കൽ പ്രവേശം ലഭിച്ചില്ല

മന്ത്രിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ വിദ്യാർഥിനിക്ക് മെഡിക്കൽ പ്രവേശം ലഭിച്ചില്ല
Summary
തിരുവനന്തപുരം മണക്കാട് സ്വദേശി ജംഷിയുടെ റാങ്ക് 2414 ആണ്

മന്ത്രിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ വിദ്യാർഥിനിക്ക് മെഡിക്കൽ പ്രവേശം ലഭിച്ചില്ല. ബാങ്ക് ഗാരന്റി നൽകാൻ നൽകാനാവാത്തതിനാൽ ബിഡിഎസ് പ്രവേശം നേടിയ 2414 റാങ്കുകാരി ഇന്ന് എംബിബിഎസ് പ്രവേശത്തിനായി എത്തിയെങ്കിലും അലോട്ട് മെന്റിന് കയറാനായില്ല.

തിരുവനന്തപുരം മണക്കാട് സ്വദേശി ജംഷിയുടെ റാങ്ക് 2414 ആണ്. എംബിബിഎസ് മോഹവുമായി പ്രവേശത്തിനെത്തിയ ജംഷിക്ക് തടസമായത് ബാങ്ക് ഗാരന്റി ആയിരുന്നു. ബാങ്ക് ഗാരന്റി സർക്കാർ ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇന്നലെ വന്നു. ബാങ്ക് ഗാരന്റി കാരണം പ്രവേശം നേടാത്തവർ തിരികെ വരണമെന്ന് മന്ത്രിയും പ്രഖ്യാപിച്ചു. ഇത് വിശ്വസിച്ച് ഇന്ന് വന്നെങ്കിലും അലോട്ട്മെന്റിൽ കയറാൻ കഴിഞ്ഞില്ല. സർക്കാർ വാഗ്ദാനം നടപ്പിലാക്കാൻ സർക്കാർ ഇടപെടണമെന്ന അഭ്യർഥന മാത്രമാണ് ഈ ഉമ്മക്കും മക്കൾക്കുമുള്ളത്.