LiveTV

Live

Kerala

പെട്രോൾ പമ്പ് സമരം ഇന്ന് അർധരാത്രി മുതൽ

പെട്രോൾ പമ്പ് സമരം ഇന്ന് അർധരാത്രി മുതൽ
Summary
പമ്പുകൾ അടച്ചിട്ട് 24 മണിക്കൂറാണ് സമരം നടത്തുന്നത്.

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോളിയം ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക്.

മൂന്ന് ദിവസമായി കമ്പനികളിൽ നിന്ന് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാനത്തെ പമ്പുടമകൾ. ഇതിന് പിന്നാലെയാണ് നാളത്തെ പമ്പുകളടച്ചുള്ള സമരം. കമ്മീഷൻ വർധിപ്പിക്കണം എന്നാണ് പ്രധാന ആവശ്യം. നിലവിൽ പെട്രോൾ ലിറ്ററിന് 2.56 പൈസയാണ് കമ്മീഷൻ. ഡീസലിന് 1.44 രൂപയും. ദിനം പ്രതി ഉത്പന്നങ്ങളുടെ വില മാറുന്നത് സാമ്പത്തികമായും സാങ്കേതികമായും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

ഉത്പന്നങ്ങൾ ആവിയായി പോകുന്നതിനുള്ള നഷ്ടപരിഹാര വർധനയടക്കം ഏഴ് ആവശ്യങ്ങളാണ് പമ്പുടമകൾ ഉന്നയിക്കുന്നത്. സംസ്ഥാന വ്യാപകമായി രണ്ടായിരത്തി ഇരുനൂറോളം പമ്പുകളാണ് 24 മണിക്കൂർ അടച്ചിടുന്നത്.